ഒമാനിൽ വിദേശികൾക്ക് ഫ്‌ളാറ്റും ഓഫീസും വാങ്ങാൻ അനുമതി

Posted on: October 20, 2020

മസ്‌കത്ത് : ഒമാനില്‍ പ്രവാസികള്‍ക്കു ബഹുനില മന്ദിരങ്ങളില്‍ ഫ്‌ളാറ്റുകളും ഓഫീസുകളും വാങ്ങാന്‍ അനുമതി. രാജ്യത്തു ചുരുങ്ങിയത് 2 വര്‍ഷമായി താമസിക്കുന്നവര്‍ക്ക് 50 വര്‍ഷത്തേക്കു പാട്ടവ്യവസ്ഥയിലാണു നല്‍കുക. ഇതു 49 വര്‍ഷത്തേക്കുകൂടി പുതുക്കാം.

അപേക്ഷകന് 23 വയസ്സില്‍ കുറയരുത്. ഫ്‌ളാറ്റുകള്‍ 4 വര്‍ഷത്തിനു ശേഷമേ വില്‍ക്കാനാകൂ. ഉടമമരിച്ചാല്‍ അനന്തരാവകാശിക്കു ലഭിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികളുടെ ഭാഗമായാണിത്.