ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി മാറുന്നതിന് ഇനി എന്‍.ഒ.സി വേണ്ട

Posted on: July 11, 2020

മസ്‌ക്കറ്റ് : ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. 2021 ജനുവരി മുതല്‍ പുതിയ  നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും.

പുതിയ ഭേദഗതി അനുസരിച്ച് ഒരു ജീവനക്കാരന് മുന്‍ തൊഴില്‍ ദാതാവിനൊപ്പം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കും. വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും പുതിയ നിയമ ഭേദഗതി.

2014 ജൂലൈ ഒന്ന് മുതല്‍ വിസ റദ്ദാക്കി പോകുന്ന ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റു ഇല്ലാത്തവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസാ നിരോധനവും
ഏര്‍പ്പെടുത്തിയിരുന്നു.