ഒമാനില്‍ ഫിഷറീസ്, ഖനന മേഖലകളിലും സ്വദേശിവത്ക്കരണം

Posted on: June 29, 2020

മസ്‌കത്ത് : ഫിഷറീസ്, ഖനന മേഖലകളില്‍ 2024 ആകുമ്പോഴേക്കും 35 ശതമാനം സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഒമാന്‍.

ഫിഷറീസ് മേഖലയില്‍ നിലവില്‍ 15 ശതമാനം, ഖനനരംഗത്ത് 24 ശതമാനം സ്വദേശികളേ ഇപ്പോഴുള്ളൂ. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികള്‍ ജോലി ചെയ്യുന്ന ഹോം ഡെലിവറി മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.

ആരോഗ്യ മേഖലയില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഈയിടെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.