ഡോ. ബേബി സാം സാമുവല്‍ നോളജ് ഒമാന്‍ വൈസ് ചെയര്‍മാന്‍

Posted on: January 10, 2020

മസ്‌കത്ത് : നോളജ് ഒമാന്‍ വൈസ് ചെയര്‍മാനായി മലയാളിക്ക് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവലാണ്. പുതിയ വൈസ് ചെയര്‍മാന്‍. ഇന്റര്‍ടെക്ക് എല്‍എല്‍സി ജനറല്‍ മാനേജറായ ബേബി സാം ഇന്ത്യയിലെ അഞ്ചപ്പം ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ കൂടിയാണ്.

നോളജ് ഒമാന്‍ വൈസ് ചെയര്‍മാനായി നിയമിതനാകുന്നതില്‍ സന്തേഷവാനാണെന്നും സമൂഹത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബേബി സാം പറഞ്ഞു. വിവിധ മേഖലകളില്‍ ഡോ. ബേബി സാം സാമുവലിന്റെ സേവനം നോളജ് ഒമാന്റെ പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാകുമെന്ന്. നോളജ് ഒമാന്‍ സ്ഥാപകന്‍ താരിഖ് ഹിലാല്‍ അല്‍ ബര്‍വാനി പറഞ്ഞു.