ഇന്ത്യ – ഒമാന്‍ നിക്ഷേപ സംഗമം

Posted on: December 9, 2019


മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യ – ഒമാന്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 11ന് അല്‍ ഖുവൈര്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി നിക്ഷേപ അവസരങ്ങളെ അവതരിപ്പിക്കപ്പെടും.

വൈകിട്ട് ഏഴ് മണിക്ക് സംഗമം ആരംഭിക്കും. വാണിജ്യ, വ്യവസായ രംഗത്തെ പ്രതിനിധികള്‍ സംബന്ധിക്കും.