10 ലക്ഷം വിദേശികളെ ഒഴിവാക്കാന്‍ കുവൈറ്റ്

Posted on: June 29, 2020

കുവൈറ്റ് സിറ്റി : ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണെന്നും സ്വദേശി-വിദേശി അനുപാതത്തിലെ ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ 3 മാസത്തിനകം നടപടി ശക്തമാക്കുമെന്നും കുവൈറ്റ്. 1.68 ലക്ഷം താമസ കുടിയേറ്റ നിയമ ലംഘകര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷം പേരെ ഒഴിവാക്കാനാണ് ആലോചനയെന്ന് പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി അധ്യക്ഷന്‍ ഖലീല്‍ അല്‍ സാലിഹ് എംപി പറഞ്ഞു.

വിദേശികള്‍ക്ക് എതിരല്ല. എന്നാല്‍ ഇത്രയും പേരെ ഉള്‍ക്കൊള്ളാനാകില്ല. സ്വദേശിവത്ക്കരണം ശക്തമാക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ കാലാവധി കഴിഞ്ഞ കരാര്‍ തൊഴിലാളികളെയും തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍ വിദേശികളില്‍ ബിരുദ ധാരികളെ മാത്രം പരിഗണിക്കുക. അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കുക.

സര്‍ക്കാര്‍ ജോലിയിലും കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം പരിഗണിക്കുക, മൊത്തം വിദേശികളുടെ 30 ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യക്കാര്‍ ആകരുത്. കുവൈറ്റിലെ പ്രവാസികളില്‍ ഇന്ത്യക്കാരാണു കൂടുതല്‍. 10 ലക്ഷത്തോളം.