കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹാല ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Posted on: February 24, 2020

കുവൈത്ത് സിറ്റി : കുവൈത്ത് സ്വാതന്ത്ര്യ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹല ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

മുബാറക് അല്‍ കബീര്‍ ഗവര്‍ണര്‍ മഹമൂദ് അബ്ദുല്‍ സമദ് ബുഷഹ്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ലുലു റീജിണല്‍ ഡയരക്ടര്‍ മുഹമ്മദ് ഹാരിസും സ്വദേശി വിദേശി സമൂഹങ്ങളിലെ ഉന്നത വെക്തിത്വങ്ങളും പങ്കെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും, ഹാല ഫെബ്രുവരി ആഘോഷങ്ങളോടൊപ്പം കുവൈത്ത് ദേശിയ – വിമോചന ദിനങ്ങള്‍ കൂടി കണക്കിലെടുത്തു ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന വിവിധ ഓഫറുകളും ലഭ്യമായിരിക്കുമെന്ന് ലുലു മാനജ്മെന്റ്റ്
അറിയിച്ചു.