ഷര്‍ഖിയ്യ എക്‌സ്പ്രസ് വേ ജനുവരി 20 മുതല്‍ തുറക്കുമെന്ന് ഗതാഗത മന്ത്രാലയം

Posted on: January 6, 2020

മസ്‌കത്ത്: രാജ്യത്തെ പ്രധാന പാതയായ ഷര്‍ഖിയ്യ എക്‌സ്പ്രസ് വേ യാത്രക്കായി തുറന്നു നല്‍കുന്നു. ജനുവരി 20ന് യാത്രക്കായി തുറന്നു നല്‍കുമെന്നും ഗതാഗാത മന്ത്രാലയം അറിയിച്ചു. ബിദ്ബിദ് മുതല്‍ നിന്ന് ആരംഭിച്ച് അല്‍ കാമില്‍ അല്‍ വാഫി വരെയാണ് റോഡ്. 191 കിലോമീറ്ററാണ് എക്‌സ്പ്രസ് വേയുടെ ദൈര്‍ഘ്യം.

ഉദ്ഘാടന ദിവസം മുതല്‍ ആദ്യ മൂന്ന് മാസം പരിശോധനാ കാലയളവായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സമയം വലിയ വാഹനങ്ങള്‍ക്ക് റോഡ് ഉപയോഗിക്കാന്‍ അനുമതിയില്ല. മൂന്ന് മാസത്തിന് ശേഷം വലിയ വാഹനങ്ങള്‍ക്ക് റോഡ് ഉപയോഗിക്കാനാകും. എന്നാല്‍ പെട്രോകെമിക്കല്‍ വസ്തുക്കള്‍, അപകടകരമായ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഷര്‍ഖിയ്യ എക്‌സ്പ്രസ് വേയില്‍ അനുമതി ലഭിക്കില്ല.