കുവൈത്തില്‍ ദുബായ് ദുബായ് കറക് മക്കാനി പ്രവര്‍ത്തനം ആരംഭിക്കുന്നു

Posted on: November 7, 2019

കുവൈത്ത് സിറ്റി : 101 തരം ചായകളുമായി ദുബായ് ദുബായ് കറക് മക്കാനി ബുധനാഴ്ച മുതല്‍ കുവൈത്തിലെ ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫര്‍വാനിയ റൗണ്ട് എബൗട്ടിന് സമീപം ലുലു എക്‌സ്പ്രസിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം രാവിലെ 10.30ന് എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും.

കറക് ടീ, കറക് വാനില, കറക് ചോക്ലേറ്റ്, സിന്നമന്‍ ടീ, റോസ് വാട്ടര്‍ ടീ, കറക് കോണ്‍ഫ്‌ലേക്, കറക് ബിസ്‌കറ്റ്, കറക് സഫ്രാന്‍, കറക് കാര്‍ഡമന്‍, കറക് ജിന്‍ജര്‍ തുടങ്ങി ചായയുടെ വൈവിധ്യം തന്നെയാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.

ചായകള്‍, എണ്ണക്കടികള്‍, വിവിധതരം ജ്യൂസുകള്‍, വിവിധതരം പൊറോട്ട തുടങ്ങി രുചി വൈവിധ്യത്തിന്റെ പെരുമയുമായാണ് ‘ദുബായ് ദുബായ് കറക് മക്കാനി’ പ്രവര്‍ത്തിക്കുക. പേരുപോലെ തന്നെ വൈവിധ്യമുള്ളതായിരിക്കും ഇവിടുത്തെ ഭക്ഷ്യ വിഭവങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കറക് മക്കാനിയില്‍ സ്വന്തം സ്‌പെഷലൈസഡ് മസാലകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആരോഗ്യത്തിന് ഹാനികരമായ ഒന്നും ഉപയോഗിക്കാതെ തന്നെ രുചിമേളമൊരുക്കാന്‍ കഴിയുമെന്നും ഡയറക്ടര്‍മാരായ മുഹമ്മദ് കുഞ്ഞി, ജമാല്‍,ആബിദ് മുളയങ്കാവ്, ഹിജാസ് എന്നിവര്‍ പറഞ്ഞു.