ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: November 7, 2019

ഫര്‍വാനിയ, കുവൈത്ത് : ലുലു ഗ്രൂപ്പിന്റെ രണ്ടാമത് റീറ്റെയ്ല്‍ ഔട്ട്‌ലെറ്റായ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വിവിധ സര്‍ക്കാര്‍ പ്രതിനിധിനികള്‍, ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി,ലുലു കുവൈത്ത് റീജണല്‍ മാനേജര്‍ ഹാരിസ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും സംബന്ധിച്ചു.

വിവിധ രാജ്യക്കാരായ ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. 1550 ചതുരശ്ര അടിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ഖൈത്താന്‍ ലുലു എക്‌സ്പ്രസ് സ്റ്റോര്‍. ഫ്രഷ് പഴങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി, മീന്‍, പാല്‍ ഉത്പന്നങ്ങള്‍, ബേക്കറി, റോസ്റ്ററി, മറ്റു ഭക്ഷ്യവസ്തുക്കള്‍, ഗ്രോസറി, ഹെല്‍ത്ത്, ബ്യൂട്ടി ഉല്‍പന്നങ്ങള്‍ എന്നിവ ഇവിടെ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.