May 2024
ഗിഫ്റ്റ്‌പോസ്റ്റ്മാൻ
Posted on: May 7, 2015
ഇ-കൊമേഴ്‌സ് രംഗത്ത് നൂതന അധ്യായം എഴുതിചേർത്ത് ഗിഫ്റ്റ്‌പോസ്റ്റ്മാൻ (www.giftpostman.com) ഡോട്ട്‌കോം പ്രവർത്തനമാരംഭിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏതു സന്ദർഭത്തിനും അനുയോജ്യമായ ആശംസകൾ അറിയിക്കാനുള്ള ഏകജാലകമാണ് ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോം.
തിരക്കേറിയ ജീവിതത്തിൽ കടയിൽപോയി ആശംസാകാർഡുകളും സമ്മാനങ്ങളും വാങ്ങാനും, കൃത്യമായി പോസ്റ്റ് ചെയ്യാനും സമയം കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോം സഹായകമാണ്. ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോമിലെ വൈവിധ്യമാർന്ന ആശംസകാർഡുകളിൽ ഒരെണ്ണം ഓൺലൈനായി തെരഞ്ഞെടുത്ത്, നിങ്ങളുടെയും കാർഡ് ലഭിക്കേണ്ട ആളുടെയും വിലാസം നൽകുകയേ വേണ്ടു. ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോം ഉത്തരവാദിത്വത്തോടെ നിങ്ങൾക്കുവേണ്ടി ആ ദൗത്യം നിർവഹിച്ചുകൊള്ളും. അതീവസുരക്ഷയോടെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപ യോഗിച്ച് പണമിടപാട് പൂർത്തിയാക്കാനാവും. കൂടാതെ ഓർഡറുകൾ ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയും.
ഓൺലൈനായി വാങ്ങുന്ന ആശംസകാർഡുകൾ കൈയിൽ കിട്ടാനും പിന്നീട് അതു പോസ്റ്റ്‌ചെയ്യാനുമുള്ള കാത്തിരിപ്പും വൈഷമ്യങ്ങളും ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോമിലെ ഷോപ്പിംഗിലൂടെ ഒറ്റയടിക്ക് ഒഴിവാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഓൺലൈൻഷോപ്പിംഗ് ഇഷ്ടപ്പെടുന്ന യുവജനങ്ങൾ കാത്തിരുന്ന ഒരു സേവനമാണ് ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോം അവതരിപ്പിക്കുന്നതെന്ന് ചാലക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോബിൻ & ജിസ്മി ഐടി സർവീസസ് സിഇഒ ജോബിൻ ജോസ് പറഞ്ഞു.
ജന്മദിനം, വിവാഹം, വാലന്റൈൻ ദിനം, വാർഷികദിനങ്ങൾ, അഭിനന്ദനങ്ങൾ, ഓണം, ക്രിസ്മസ്, പുതുവത്സരദിനം, ഗൃഹപ്രവേശം തുടങ്ങിയ ജീവിതത്തിലെ എല്ലാ അവിസ്മരണീയ മുഹൂർത്തങ്ങൾക്കും അനുയോജ്യമായ ആശംസാ കാർഡുകൾ ഗിഫ്റ്റ്‌പോസ്റ്റ്മാൻഡോട്ട്‌കോമിൽ ലഭ്യമാണ്. വൈകാതെ സമ്മാനങ്ങളുടെ ശ്രേണിയും അവതരിപ്പിക്കുമെന്ന് ജോബിൻ ജോസ് കൂട്ടിച്ചേർത്തു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍