ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്‍ട്ടര്‍ വേ’യുമായി ആയുഷ്മാന്‍ ഖുറാന

Posted on: April 19, 2024

കൊച്ചി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ ലളിതക്കുന്ന ആമസോണ്‍ പേയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും എടുത്തുകാട്ടുന്ന ‘പേ കര്‍നേ കാ സ്മാര്‍ട്ടര്‍ വേ’യുമായി ആയുഷ്മാന്‍ ഖുറാന. മങ്ങിയ വെളിച്ചത്തിലും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓട്ടോ ഫ്‌ലാഷ്, ഏതു ആപ്പിലെ യു പി ഐ ഐഡിയിലേക്കും പണം അയയ്ക്കല്‍, സത്വര പേമെന്റുകള്‍, ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുമ്പോള്‍ ക്വിക്ക് റീഫണ്ട്, എല്ലാ ഉപഭോക്താക്കള്‍ക്കും 24/7 കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകള്‍ക്ക് ഇതില്‍ ഉള്‍പ്പെടുന്നു.

ആമസോണ്‍ പേയുടെ ‘പേ കര്‍നേ കാ സ്മാര്‍ട്ടര്‍ വേ’ കാംപെയ്ന്‍ ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം ലളിതമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നുവെന്ന് ആമസോണ്‍ പേ ഇന്ത്യയുടെ യൂസര്‍ ഗ്രോത്ത് ഡയറക്ടറും സി എം ഒയുമായ അനുരാധ അഗര്‍വാള്‍ പറഞ്ഞു.

ദൈനംദിന ഇടപാടുകള്‍ കാര്യക്ഷമമാക്കി തികച്ചും മനഃസ്സമാധാനം ഉറപ്പാക്കിക്കൊണ്ട്, ആമസോണ്‍ പേ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പഴയ സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്നുവെന്ന് ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ ആയുഷ്മാന്‍ ഖുറാന പറഞ്ഞു. വിവിധ യു പി ഐ പ്ലാറ്റ്ഫോമുകളില്‍ പണം അനായാസം അയയ്ക്കാനും സ്വീകരിക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും അതിന്റെ പൂര്‍ണ്ണ വ്യാപ്തിയെക്കുറിച്ച് അറിയിക്കുകയും ചെയ്യുക എന്നതിനാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്.

TAGS: Amazon Pay |