യുപിഐയുമായി ആമസോണ്‍ പേ

Posted on: February 16, 2019

മുംബൈ : ആമസോണ്‍ പേ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി യുപിഐ സംവിധാനം അവതരിപ്പിച്ചു. ഇതു വഴി ആമസോണ്‍ ഇന്ത്യയില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് യുപിഐ സംവിധാനം വഴി ഒറ്റ ക്ലിക്കില്‍ പോയ്‌മെന്റ് നടത്താം.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പിന്തുണയില്ലാതെ ബാങ്ക് അക്കൗണ്ടുകളെ നേരിട്ടു മൊബൈല്‍ വാലറ്റുമായി ബന്ധിപ്പിക്കുന്ന യുപിഐ സംവിധാനം ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുന്നതിനൊപ്പം വേഗവും വര്‍ധിപ്പിക്കും.

TAGS: Amazon Pay |