സാമ്പാര്‍ പൗഡറിന്റെ പുതിയ കാമ്പെയ്ന്‍ അവതരിപ്പിച്ച് ബ്രാഹ്‌മിന്‍സ്

Posted on: March 27, 2024

കൊച്ചി : കേരളത്തില്‍ നിന്നുള്ള  ബ്രാന്‍ഡായ ബ്രാഹ്‌മിന്‍സ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സിന്റെ ഫുഡ് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ ശേഷമുള്ള ആദ്യ കാമ്പെയ്ന്‍ പുറത്തിറങ്ങി.

ഒരു വീട്ടിലെ അടുക്കളയുടെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന കാമ്പെയ്ന്‍, കുടുംബത്തിലെ വൈകാരികവും ഹൃദ്യവുമായ നിമിഷങ്ങളിലൂടെ ബ്രാഹ്‌മിന്‍സ് എന്ന ബ്രാന്‍ഡിനെ ഉപഭോക്താക്കളുടെ മനസ്സിനുള്ളിലേക്ക് എത്തിക്കുന്നു. ഒരു ഭാര്യ വീട് കൈകാര്യം ചെയ്യുമ്പോള്‍ എല്ലായിടത്തും അവളുടെ കൈ എത്തണം. ജോലിയും വീടും ഒന്നിച്ച് കൊണ്ടുപോകുന്നതിനൊപ്പം കുടുംബത്തിന് ബ്രാഹ്‌മിന്‍സ് സാമ്പാറിന്റെ അവിശ്വസനീയമായ രുചി പകരുന്ന കാര്യത്തില്‍ അവള്‍ വിട്ടുവീഴ്ച വരുത്തുന്നില്ല.

ഒരു യുവദമ്പതികളുടെ വീട്ടിനകത്തെ കുഞ്ഞു പിണക്കം ബ്രാഹ്‌മിന്‍സ് സാമ്പാര്‍ പൊടി പരിഹരിക്കുന്നതാണ് സ്റ്റോറി ലൈന്‍. അടുക്കളയില്‍ വെച്ചുണ്ടാകുന്ന ഒരു സംഭാഷണവും അതുവഴിയുണ്ടായ അസ്വാരസ്യവും അവസാനം അത് പരിഹരിക്കാന്‍ ഇടനിലക്കാരനായി ബ്രാഹ്‌മിന്‍സ് സാമ്പാര്‍ പൊടി എത്തുന്നതുമാണ് കാമ്പെയ്നില്‍ കാണിച്ചിരിക്കുന്നത്. ഇതിന്റെ കൂടെ ഫ്യൂഷന്‍ സംഗീതവും മനോഹരമായ ദൃശ്യങ്ങളും ബ്രാഹ്‌മിന്‍സിന്റെ സാമ്പാറിന്റെ സൂക്ഷ്മമായ ഒരുക്കവും അത് ഉണ്ടാക്കുന്ന വിവിധ ചേരുവകളും കാണിക്കുന്നു. ക്രിയേറ്റീവ് ബ്രാന്‍ഡിലെ വിവിധ തരം സുഗന്ധവ്യഞ്ജനങ്ങളെ എടുത്ത് പറയുകയും എല്ലാ പാചക ആവശ്യങ്ങള്‍ക്കുമുള്ള ഒരു ശ്രേണി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

‘മൂന്ന് പതിറ്റാണ്ടിലേറെയായി, ബ്രാഹ്‌മിന്‍സ് സാമ്പാര്‍ മസാല ആളുകള്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഈ കാമ്പെയ്നും അവരുടെ ശാശ്വതമായ അര്‍പ്പണബോധത്തിന്റെ തെളിവാണ്. ഇന്നത്തെ കാലത്ത് സ്ത്രീകള്‍, പ്രത്യേകിച്ച് മില്ലേനിയല്‍ അമ്മമാര്‍, അവരുടെ പാചകത്തില്‍ ആഗ്രഹിക്കുന്ന ഗുണനിലവാരവും ആധികാരികതയും ഞങ്ങള്‍ നല്‍കുമെന്ന കാര്യം ഈ കാമ്പെയ്ന്‍ ഊന്നിപ്പറയുന്നു. ജോലി, പാഷന്‍, ജീവിതം, പാചക മികവ് എന്നിവ സന്തുലിതമാക്കാനുള്ള ആധുനിക മില്ലേനിയല്‍ അമ്മയുടെ ആഗ്രഹം മനസ്സിലാക്കി, അവര്‍ ആശ്രയിക്കുന്ന വിശ്വസനീയമായ രുചി നല്‍കുക, തയ്യാറാക്കുന്ന ഓരോ ഭക്ഷണവും രുചികരമാണെന്ന് ഉറപ്പാക്കുന്നു.’ കാമ്പെയ്നിന്റെ ലോഞ്ചിംഗ് വേളയില്‍, വിപ്രോ ഫുഡ് ബിസിനസ്സ് പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.

‘ഉയര്‍ന്ന നിലവാരമുള്ള ശുദ്ധമായ രുചികള്‍ നല്‍കുന്നതില്‍ എപ്പോഴും പ്രതിജ്ഞാബദ്ധരായ പാരമ്പര്യമുള്ള ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ്. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സിന്റെ ഭാഗമായതോടെ ഈ മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ദൃഢമാണ്. നല്ല ഭക്ഷണത്തിന്റെ പ്രാധാന്യവും അത് എങ്ങനെ നിങ്ങളുടെ മൂഡിനെ പെട്ടെന്ന് തന്നെ മാറ്റും എന്ന് ഡൈനിംഗ് ടേബിളില്‍ ഇരിക്കുന്ന ഒരു യുവകുടുംബത്തെ പ്രതീകമാക്കി കാമ്പെയ്നില്‍ കാണിച്ചിരിക്കുന്നു.’ ബ്രാഹ്‌മിന്‍സ് സ്ഥാപക കുടുംബത്തിലെ അംഗമായ ശ്രീ. ശ്രീനാഥ് വിഷ്ണു പറഞ്ഞു.

നമുക്കെല്ലാം പരിചിതമായ ഒരു സാഹചര്യത്തിലാണ് കാമ്പെയ്ന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. – ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അച്ഛന്‍ കുടുംബത്തിലെ മറ്റ് സംഭവങ്ങള്‍ അവഗണിച്ചത് ഭാര്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ നല്ല ഭക്ഷണത്തിന് വീട്ടിലെ മൂഡ് തല്‍ക്ഷണം മാറ്റാന്‍ കഴിയും എന്ന വാസ്തവമാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് മൈത്രി അഡ്വര്‍ടൈസിംഗ് എം ഡി രാജു മേനോന്‍ പറഞ്ഞു.

1987-ല്‍ സ്ഥാപിതമായത് മുതല്‍ ബ്രാഹ്‌മിന്‍സ് എന്നത് പാചക ലോകത്ത് വിശ്വസനീയമായ പേരാണ്. ബ്രാന്‍ഡ് വൈവിധ്യമാര്‍ന്ന സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ഇപ്പോഴത് കേരളത്തിലുടനീളമുള്ള വീടുകളില്‍ അവിഭാജ്യ ഘടകമായി മാറി. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സ് ഏറ്റെടുത്ത ബ്രാന്‍ഡ്, ബ്രേക്ക്ഫാസ്റ്റ് പ്രീ-മിക്സ് പൊടികള്‍, മസാല കൂട്ടുകള്‍, സ്ട്രെയ്റ്റ് പൗഡറുകള്‍, ഗോതമ്പ് ഉല്‍പന്നങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്സുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ തരം സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ ശക്തമായ പാരമ്പര്യമുള്ള ബ്രാഹ്‌മിന്‍സ്, റെഡി-ടു-കുക്ക്, സുഗന്ധവ്യഞ്ജന വിപണികളില്‍ സ്ഥിരമായി ആധിപത്യം പുലര്‍ത്തുന്നു, ഇത് ഉപഭോക്താക്കള്‍ക്ക് ആധികാരികവും ഉയര്‍ന്ന നിലവാരമുള്ളതുമായ പാചക അനുഭവങ്ങള്‍ നല്‍കുന്നു. മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക് ആവിഷ്‌കരിച്ച ആശയം രാജീവ് മേനോനാണ് സംവിധാനം ചെയ്തത്. രാജീവ് മേനോന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.