April 2024
സ്ത്രീകളുടെ സൗഖ്യത്തിനായി ”ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ
Posted on: March 11, 2024
കൊച്ചി: ആരോഗ്യരംഗത്ത് സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ച് സാമൂഹിക ഉന്നമനത്തിന് ഊന്നല്‍ നല്കുവാന് ”ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്കുന്ന പരിപാടികളുടെ ഒരു പരമ്പര തന്നെ ആംവേ സംഘടിപ്പിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തില്‍ സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്താനും അവരെ അതിന് പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് ഇത് വേദിയൊരുക്കി. സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കാനും സ്വപ്നങ്ങള്‍ കീഴടക്കാനും സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ്
ആംവേ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്നത് വലിയ പങ്കാണെന്ന് ആംവേ ഇന്ത്യയുടെ തലവന്‍ രജ്നീഷ് ചോപ്ര പറഞ്ഞു. വ്യത്യസ്തതകളും സ്ത്രീപ്രാതിനിധ്യവും ഉറപ്പാക്കുന്നതിലൂടെ സമൂഹത്തിലാകെ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ചലനങ്ങള്‍ക്ക് തുടക്കമിടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രാതിനിധ്യം പ്രചോദിപ്പിക്കുക എന്നതാണ് ഇക്കൊല്ലത്തെ വനിതാദിനത്തിന്റെ പ്രമേയം. സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ ആംവേ പുലര്‍ത്തുന്ന സമഗ്രമായ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പ്രമേയം. സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ആരോഗ്യകരമായ ജീവിതശൈലികള്‍ സ്വായത്തമാക്കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈകാരികമായും ശാരീരികമായും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കും തിളങ്ങാന്‍ കഴിയുന്ന അന്തരീക്ഷമുണ്ടാക്കാനാണ് ആംവേ ശ്രമിക്കുന്നത് എന്ന് രജ്നീഷ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
പണ്ടെത്തെക്കാളുപരി, ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ ആരോഗ്യരംഗത്ത് മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്. ആംവെയുടെ 60% ബിസിനസ് ഉടമകളും സ്ത്രീകളാണെന്ന വസ്തുത, ഈ വിഷയത്തില്‍ കമ്പനിയുടെ ആത്മാര്‍ത്ഥമായ നിലപാടിന്റെ തെളിവാണ്. മാതൃകാപരമായ സമീപനമാണ് ആംവേ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. #HerHealthFirst എന്ന കാമ്പയിനിലൂടെ സ്ത്രീകളുടെ ആരോഗ്യത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമം. എങ്കില്‍ മാത്രമേ സ്ഥായിയായ ആരോഗ്യമുള്ള, ശോഭനമായ ഒരു ഭാവി എല്ലാവര്ക്കും സൃഷ്ടിക്കാന്‍ കഴിയൂ.
ദക്ഷിണേന്ത്യയില്‍ സ്ത്രീകളുടെ ആരോഗ്യവിഷയത്തില്‍ ഊന്നിക്കൊണ്ടുള്ള നിരവധി പരിപാടികളാണ് ഓണ്‍ലൈനായും ഓഫ്ലൈനായും ആംവേ സംഘടിപ്പിച്ചത്. സൂപ്പര്‍ ഷീറോസ് എന്ന പേരില്‍ നടത്തിയ പാനല്‍ ചര്‍ച്ചകള്‍, ആരോഗ്യരംഗത്ത് നിരവധി വെല്ലുവിളികള്‍ അതിജീവിച്ച സ്ത്രീസംരംഭകരുടെ കഥകള്‍ ചര്‍ച്ചയാക്കി ശ്രദ്ധനേടി. സ്ത്രീകളെ സംരംഭകരാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച നുട്രീഷനിസ്റ്റുകളും പാനല്‍ ചര്‍ച്ചയുടെ ഭാഗമായിരുന്നു. തെരെഞ്ഞെടുത്ത മാര്‍ക്കറ്റുകളില്‍ സ്ത്രീകള്‍ മാത്രം പങ്കെടുത്ത ഹെല്‍ത്ത് റണ്ണും നടത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ചര്‍മസംരക്ഷണത്തിനും സൗന്ദര്യവര്‍ധനയ്ക്കും ഉതകുന്ന സെഷനുകളും ചെറുമത്സരങ്ങളും സംഘടിപ്പിച്ചു. ”നാരീശക്തി”, പ്രോജക്ട് പെഹല്‍ എന്നീ പദ്ധതികളിലൂടെ സ്ത്രീകള്‍ക്ക് പിന്തുണയും പരിശീലനവും നല്കിവരുന്നു. അരികുവത്കരിക്കപ്പെട്ട സ്ത്രീകളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതികളെല്ലാം. സമൂഹത്തിലാകമാനം കാലാതിവര്‍ത്തിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് ആംവെയുടെ ലക്ഷ്യം.
TAGS: Amway |
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്ന പദ്ധതിയുമായി ആംവേ ഇന്ത്യ
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ
ഗമ്മീസ്, ജെല്ലി സ്ട്രിപ് ഫോര്‍മാറ്റുകളില്‍ ആംവേ ഇന്ത്യ പുതിയ സപ്ലിമെന്റുകള്‍ അവതരിപ്പിച്ചു
ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് ആംവേ പുറത്തിറക്കി
ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ അംബാസിഡറായി മീരാബായ് ചാനുവിനെ പ്രഖ്യാപിച്ചു