ആമസോണിന്റെ ദി ബ്യൂട്ടി സെയില്‍ മൂന്നാം എഡിഷന്‍ 24 മുതല്‍

Posted on: November 22, 2023

കൊച്ചി : ആമസോണ്‍ ദി ബ്യൂട്ടി സെയില്‍ മൂന്നാം എഡിഷന്‍ നവംബര്‍ 24 മുതല്‍ 26 വരെ നടക്കും. ആമസോണ്‍ ബ്യൂട്ടിയില്‍ ലോറിയല്‍ പ്രൊഫഷണലുമായി സഹകരിച്ച് മെയ്ബെലിന്‍ അവതരിപ്പിക്കുന്ന ശൈത്യകാല, ഉത്സവ സീസണ്‍ എഡിഷനില്‍ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്ക് 60% വരെ ഇളവ് ലഭിക്കും.

മോയിസ്ചറൈസറുകള്‍, സെറം, ഫേസ് ആന്‍ഡ് ബോഡി ഓയിലുകള്‍, ശീതകാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ ചെറുക്കുന്ന സ്‌കിന്‍ ആന്‍ഡ് ഹെയര്‍ മാസ്‌കുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ വിപുലമായ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാനാകും. ഓരോ പര്‍ച്ചേസിനും ആകര്‍ഷക ഡീലുകളും സൗജന്യ സമ്മാനങ്ങളും ലഭിക്കും.

സൗന്ദര്യ പരിചരണത്തില്‍ ഏകജാലക ഷോപ്പ് എന്ന നിലയ്ക്കാണ് ദി ബ്യൂട്ടി സെയില്‍ മൂന്നാം എഡിഷന്‍. ദി ബ്യൂട്ടി സെയിലിന്റെ മുന്‍ എഡിഷനുകള്‍ക്കു ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ എഡിഷന്‍ ആരംഭിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ ആന്‍ഡ് ലക്ഷ്വറി ബ്യൂട്ടി ഡയറക്ടര്‍ സേബ ഖാന്‍ പറഞ്ഞു. ഉപഭോക്താവിന്റെ സൗകര്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാനാകുമെന്നും അവര്‍ പറഞ്ഞു.

TAGS: Amazon |