വില്പനക്കാര്‍ക്ക് എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍

Posted on: October 18, 2023

കൊച്ചി : ഈ ഉത്സവ സീസണില്‍ എക്കാലത്തെയും ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്‌സ് പ്രോഗ്രാം. 10 ലക്ഷം രൂപ വരെയുള്ള റിവാര്‍ഡുകള്‍ക്കു പുറമെ മെഴ്‌സിഡീസ് ബെന്‍സ് കാര്‍ നേടാനുള്ള അവസരവും ലഭിക്കും. 20 വില്പനക്കാര്‍ക്ക് യൂറോപ്പിലേക്കോ തായ്‌ലന്റിലേക്കോ അവധിക്കാല യാത്രയ്ക്കും അവസരം ലഭിക്കും. വില്പനക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ വില്പനക്കാരാകാന്‍ ക്ഷണിച്ച് റിവാര്‍ഡുകള്‍ നേടാനുള്ള ‘ദ ഗ്രേറ്റ് ഇന്ത്യന്‍ റെഫറല്‍ ഓഫറും’ ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

നവംബര്‍ 10 വരെയുള്ള ‘ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്‌സ് 2023’ പ്രമോഷനില്‍ പങ്കെടുക്കുകയാണ് ഈ നേട്ടങ്ങള്‍ ലഭിക്കാനായി വില്പനക്കാര്‍ ചെയ്യേണ്ടത്. സെപ്റ്റംബര്‍ 28ന് ആരംഭിച്ച് ഒക്ടോബര്‍ 27 വരെ നീണ്ടു നില്‍ക്കുന്നതുമായ രീതിയിലാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ റഫറല്‍ ഓഫര്‍’ അവതരിപ്പിച്ചിരിക്കുന്നത്. വില്‍പനക്കാര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ രജിസ്റ്റര്‍ ചെയ്യാനും വില്പന നടത്താനും റഫര്‍ ചെയ്യുകയും 11500 രൂപ വരെ നേടുകയും ചെയ്യാം. ഇതില്‍ പങ്കെടുക്കാനായി വില്പനക്കാര്‍ ആമസോണ്‍ സെല്ലര്‍ സെന്‍ട്രല്‍ വെബ്‌സൈറ്റില്‍ ‘പാര്‍ട്ടിസിപ്പേറ്റ് നൗ’ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റഫറന്‍സ് നടത്താനാവും.

എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് വിജയിക്കാനുള്ള അവസരം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ആമസോണ്‍ ഇന്ത്യയിലെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു. ബിസിനസിന്റെ പിന്നിലുള്ള ശക്തി വില്‍പനക്കാരാണെന്നും അവര്‍ക്ക് വിജയിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നു തങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ കാലത്തേക്കായി തയ്യാറെടുക്കുമ്പോള്‍ അവര്‍ക്കു തിരിച്ചു പിന്തുണ നല്‍കാനുള്ള തങ്ങളുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 27 മുതല്‍ നവംബര്‍ 4 വരെ പുതുതായി ചേരുന്ന വില്‍പനക്കാര്‍ക്ക് 50 ശതമാനം റഫറല്‍ ഫീ ഇളവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എംഇകള്‍ക്ക് തങ്ങളുടെ ബിസിനസ് ഓണ്‍ലൈനായി വിപുലീകരിക്കാനുള്ള മികച്ച അവസരമാണ് ഈ ഉല്‍സവ കാലം നല്‍കുന്നത്. ഇന്ത്യയിലെ 81 ശതമാനം ഉപഭോക്താക്കളും ഉല്‍സ കാലത്ത് ഷോപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നു എന്നാണ് അടുത്തകാലത്ത് നെല്‍സന്‍ മീഡിയ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് ബിസിനസുകള്‍ക്കും എംഎസ്എംഇകള്‍ക്കും ഒരു മികച്ച അവസരമാണ്.

TAGS: Amazon |