May 2024
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലീഗല്‍ ഇറ പുരസ്കാരം
Posted on: May 21, 2022
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം. 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലീഗല്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പുരസ്കാരം സ്വീകരിച്ചു.
നിയമ സ്ഥാപനങ്ങള്‍, അഭിഭാഷകര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങിലെ ലീഗല്‍ ടീമുകള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 750 അപേക്ഷകരാണ് ലീഗല്‍ ഇറ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തത്.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ദീപക് വര്‍മ, അര്ജന് കുമാര്‍ സിക്രി തുടങ്ങി പ്രമുഖ നിമയജ്ഞരടങ്ങുന്നതാണ് ലീഗല്‍ ഇറ ഉപദേശക സമിതി. ഈ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വൈദഗ്ധ്യം തെളിയിക്കാന്‍ ഇതുപോലുള്ള വേദികള്‍ ഉപയോഗപ്പെടുത്തുമെന്നും ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന് പറഞ്ഞു.
TAGS: South Indian Bank |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
വാണിജ്യ വാഹനവായ്പ ; സൗത്ത് ഇന്ത്യന്‍ ബാങ്കും ടാറ്റ മോട്ടോഴ്സും തമ്മില്‍ ധാരണ
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്