നിബ് മീഡിയ ആൻഡ് പിആർ അവാർഡ്‌സ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Posted on: January 16, 2015

PRCI-Nib-media-award-big

ആലുവ : എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ നിബ് മീഡിയ & പിആർ അവാർഡിന്റെ വെബ്‌സൈറ്റ് ആലുവ പാലസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയ് കുമാർ, കോ-ഓർഡിനേറ്റർ മനോജ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.