വിവിധ മേഖലകളില്‍ ഉപഭോക്തൃ ആനൂകൂല്യ പ്രോഗ്രാം അവതരിപ്പിച്ച് വി

Posted on: November 30, 2020

കൊച്ചി : ഉപഭോക്താക്കളെ നല്ല നാളേയ്ക്കായി സജ്ജരാക്കുന്നതിന്, പുതിയ ടെലികോം ബ്രാന്‍ഡായ വി ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ലേണിംഗ് ആന്‍ഡ് അപ്‌സ്‌കില്ലിംഗ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, ബിസിനസ് ഹെല്‍പ് എന്നീ മേഖലകളില്‍ സവിശേഷമായ നിര്‍ദേശങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള സഹകരണ പരിപാടി പ്രഖ്യാപിച്ചു. ഇന്നത്തെ ഡിജിറ്റല്‍ സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകള്‍ അഭിമുഖീകരിച്ച്, വ്യക്തികളെയും സംരംഭങ്ങളെയും നിരവധി ആനുകൂല്യങ്ങളും വളര്‍ച്ചയും നേടാന്‍ പ്രാപ്തമാക്കുന്നതിനാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

സമ്പന്നമായ കണക്റ്റിവിറ്റി കൂടാതെ, പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഡിജിറ്റല്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഈ പുതിയ പദ്ധതിയിലൂടെ വി വാഗ്ദാനം ചെയ്യുന്നു.

ചുരുങ്ങിയ മാസക്കാലയളവില്‍ തന്നെ നമ്മള്‍ ജീവിക്കുന്നതിലെയും ജോലി ചെയ്യുന്നതിലെയും ഒരു സ്ഥിരമായ മാറ്റം ലോകം കണ്ടു. കോവിഡ് മഹാമാരി ഡിജിറ്റല്‍ സ്വീകാര്യതയെ ത്വരിതപ്പെടുത്തുകയും ടെലികമ്മ്യൂണിക്കേഷന്‍ ഈ ഡിജിറ്റല്‍ സമൂഹത്തിന്റെ ഒരു പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്തു. ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്റ്റിവിറ്റിക്കും വിനോദത്തിനും അതീതമായി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് എന്നിവയിലേക്ക് വ്യാപിക്കുകയും അത് ഡിജിറ്റല്‍ ജീവിതരീതിയിലെ ദൈനംദിന അവശ്യ ഘടകങ്ങളായി തീരുകയും ചെയ്തത് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കാണിച്ചു തന്നു.

ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പുതിയ കാല ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും, ലേണിംഗ് ആന്‍ഡ് അപ്‌സ്‌കില്ലിംഗ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, ബിസിനസ് ഹെല്‍പ് എന്നീ മേഖലകളിലെ പ്രധാന കമ്പനികളുമായി ചേര്‍ന്ന് വി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപ്ഗ്രാഡ്, യുഡെമി, പെഡഗോഗി, ക്യുര്‍.ഫിറ്റ്, 1എംജി, എംഫൈന്‍, യൂനിമാര്‍ട്ട്, ഹബ്‌ളെര്‍ ആന്റ് ഫിസ്‌കല്‍ തുടങ്ങിയവരുമായാണ് കമ്പനി പങ്കാളിത്തം രൂപപ്പെടുത്തിയത്. ഒപ്പം വി ഉപയോക്താക്കള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലകളില്‍ ഓരോന്നിനും കീഴില്‍ കൂടുതല്‍ പങ്കാളികളെ പ്രവേശിപ്പിക്കാനും പദ്ധതിയുണ്ട്.

പങ്കാളിത്തവും ഡിജിറ്റല്‍ വരുമാന സ്ട്രീമുകളും സെഗ്മെന്റുകളിലുടനീളം ലക്ഷ്യമാക്കുക എന്നതാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ബിസിനസ് തന്ത്രത്തിന്റെ പ്രധാന ശക്തികളിലൊന്ന്. ഇത് ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും ബിസിനസിനായി വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യാനും ഞങ്ങളെ സഹായിക്കും-പുതിയ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ട വോഡഫോണ്‍ ഐഡിയയുടെ എംഡിയും സിഇഒയുമായ രവീന്ദര്‍ ടക്കര്‍ പറഞ്ഞു.

നൂറ് കോടി ഇന്ത്യക്കാര്‍ക്കായി പാന്‍ ഇന്ത്യ 4ജി കവറേജ് സ്ഥാപിക്കുകയും അതിവേഗം 4ജി വേഗത നല്‍കുകയും ചെയ്ത വി ഇപ്പോള്‍ ഉപഭോക്തൃശീലത്തിലെ ഡിജിറ്റല്‍ മാറ്റത്തെ അഭിമുഖീകരിക്കുന്നതിനായി നിരവധി പുതിയ കാല സേവനങ്ങള്‍ കൊണ്ടുവരുന്നു. ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുള്ള പ്രധാന മേഖലകളായ ലേണിംഗ് ആന്‍ഡ് അപ്‌സ്‌കില്ലിങ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, ബിസിനസ് ഹെല്‍പ് എന്നിവയിലെ മുന്‍നിരക്കാരുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുടെ ഒരു പ്ലാറ്റ്‌ഫോം തന്നെ വി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു-രവീന്ദര്‍ ടക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കള്‍ക്ക് വി ആപ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ സേവനങ്ങള്‍ കരസ്തമാക്കാം. വിയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്തക്കള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്.

 

TAGS: Vi |