വി- ടീം വൈറ്റാലിറ്റിയുമായി സഹകരണത്തില്‍

Posted on: January 8, 2024

കൊച്ചി : വൊഡഫോണ്‍ ഇന്ത്യ(വി) അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പാരീസ് ആസ്ഥാനമായ ഇ-സ്‌പോര്‍ട്‌സ് സ്ഥാപനം ടീം വൈറ്റാലിറ്റിയുമായി ദീര്‍ഘകാല സഹകരണത്തില്‍ ഏര്‍പ്പെടും. ഇന്ത്യയിലെ ഇ-സ്‌പോര്‍ട്‌സ് സംവിധാനം ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഈനീക്കം.

രാജ്യത്തെ ഇ-സ്‌പോര്‍ട്‌സ് 2027ഓടെ 140 ദശലക്ഷം ഡോളറിലെത്തും വിധം വളരുമെന്ന് കണക്കാക്കുന്ന സാഹചര്യത്തില്‍ ഈ സഹകരണത്തിന് വലിയപ്രാധാന്യമാണുള്ളത്. ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്, കണ്ടന്റ് സഹകരണം, ഗെയ്മിംഗ് ഇവന്റുകള്‍ തുടങ്ങി ഇതിനു മുമ്പില്ലാതിരുന്ന നിരവധി അവസരങ്ങളാവും ഇത്തരത്തിലുള്ള ആദ്യമായഈ സഹകരണം വഴി ലഭ്യമാകു ടീം.

വി ഉപയോക്താക്കള്‍ക്ക് ഇ-സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാനും വൈറ്റാലിറ്റിയുടെ ജനപ്രിയടൂര്‍ണമെന്റുകളിലും ടീമുകളിലും പങ്കാളികളാകാനുള്ള പ്രത്യേക അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

TAGS: Vi |