ഐശ്വര്യ ലക്ഷ്മി അഷ്ടപതി ബ്രാന്‍ഡ് അംബാസഡര്‍

Posted on: July 19, 2020

കൊച്ചി : പ്രമുഖ ആയുര്‍വേദ സൗന്ദര്യ സംരക്ഷണ ബ്രാന്‍ഡായ അഷ്ടപതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടി ഐശ്വര്യ ലക്ഷ്മി. ഹോം മെയിഡ് സോപ്പ് നിര്‍മാണ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി കഴിഞ്ഞ നാലു വര്‍ഷങ്ങളായി സൗന്ദര്യ സംരക്ഷണ രംഗത്തും സജീവമാണ്. 2020 – 21 മുതല്‍ കിഡ്‌സ് വെയര്‍ രംഗത്തെ പ്രമുഖരായ പോപീസ് ബേബി കെയറുമായി ചേര്‍ന്നാണ് കമ്പനിയുടെ പ്രവര്‍ത്തനം.

സോപ്പ്, ഷാംപു, ശിശു പരിചരണ ഉത്പന്നങ്ങള്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ അഷ്ടപതിയുടേതായി വിപണിയിലുണ്ട്.