ഏലം ഇ-ലേലം വീണ്ടും തുടങ്ങി

Posted on: May 29, 2020

കട്ടപ്പന : ഏലക്കാ ഇ-ലേലം പൂറ്റടിയില്‍ പുനരാരംഭിച്ചു. മാര്‍ച്ച് 19 നു ശേഷം നിര്‍ത്തിവച്ചിരുന്ന ലേലമാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. ആദ്യ ദിനം കേരള മാര്‍ഡമം പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ ലേലമാണ് നടന്നത്. 16219 കിലോഗ്രാം ഏലക്കാ ആണ് വില്‍പനയ്ക്കു വന്നത്.

അതില്‍ 16,104 കിലോഗ്രാം ഏലക്കായുടെ വില്‍പന നടന്നു. ഒരു കിലോഗ്രാം ഏലക്കായുടെ ഉയര്‍ന്ന വില 2,410 രൂപയും ശരാശരി വില 1,769.93 രൂപയും രേഖപ്പെടുത്തി.

TAGS: Cardamom |