സ്‌പൈസസ് ബോർഡ് കൂടുതൽ ഏലം ലേലകേന്ദ്രങ്ങൾ തുറക്കും

Posted on: August 28, 2014

Cardamom-big

ഏലക്കായുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഏലം കർഷകർക്കു മെച്ചപ്പെട്ട വിലനിലവാരം ഉറപ്പാക്കാനുമായി സ്‌പൈസസ് ബോർഡ് രാജ്യവ്യാപകമായി കൂടുതൽ ഏലം ലേലകേന്ദ്രങ്ങൾ തുടങ്ങും. കേരളത്തിലെ പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലും നിലവിലുളള ഇ-ലേലകേന്ദ്രങ്ങളിൽ ഇ-ലേലം നടത്തിപ്പിനായി കൂടുതൽ ലൈസൻസുകൾ നൽകാനും തീരുമാനിച്ചതായി സ്‌പൈസസ് ബോർഡ് അറിയിച്ചു.

ഏലം വിപണന രംഗത്തു പ്രവർത്തിക്കുന്ന സംരംഭകർ, കർഷക സംഘടനകൾ എന്നിവരിൽനിന്നു ലേലം നടത്താൻ താത്പര്യമുളളവരെ കണ്ടെത്തുകയാണു ലക്ഷ്യമെന്നു സ്‌പൈസസ് ബോർഡ് ഇന്ത്യ ചെയർമാൻ ഡോ.എ. ജയതിലക് പറഞ്ഞു.