ഏലത്തിന് റെക്കോർഡ് വില ; കിലോഗ്രാമിന് 7000 രൂപ

Posted on: August 4, 2019

കട്ടപ്പന : ഏലത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ഇ-ലേലത്തിൽ ശനിയാഴ്ച്ച കിലോഗ്രാമിന് 7000 രൂപയാണ് ലഭിച്ചത്. 26,142.5 കിലോ ഏലക്കായ് ആണ് വില്പനയ്ക്ക് എത്തിയത്.

വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 4,733.19 രൂപ ശരാശരി വില ലഭിച്ചു. മാസിൽ 8741.2 കിലോ ഏലമാണ് വില്പന നടത്തിയത്. ഹൈറേഞ്ചിൽ പ്രളയവും വേനലും മൂലം ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം.