മിൽമ കാലിത്തീറ്റക്ക് 40 രൂപ സ്‌പെഷൽ ഡിസ്‌ക്കൗണ്ട്

Posted on: May 4, 2020

കൊച്ചി : മിൽമ കാലിത്തീറ്റ ചാക്ക് ഒന്നിന് 40 രൂപ വീതം ഡിസ്‌ക്കൗണ്ട് അനുവദിച്ചു. കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമായാണ് 50 കിലോ ചാക്ക് ഒന്നിന് 40 രൂപ വീതം സ്‌പെഷൽ ഡിസ്‌ക്കൗണ്ട് അനുവദിച്ചതായി മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ അറിയിച്ചു. ഈ ആനുകൂല്യം മെയ് ആറാം തീയതി മുതൽ പ്രാബല്യത്തിൽ വരും.

സംസ്ഥാന സർക്കാർ ഞായറാഴ്ചകൾ പൊതു ലോക്ക് ഡൗൺ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യസർവീസായി അംഗീകരിച്ചിട്ടുള്ള മിൽമയുടെ പാൽ സംഭരണവും വിതരണവും പതിവുപോലെ തുടരുമെന്നും ചെയർമാൻ അറിയിച്ചു.