ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ടിസിഎസ് ഇയോണിന്റെ ഇന്ററാക്ടീവ് വിര്‍ച്വല്‍ ക്ലാസ് റൂമുകള്‍ സൗജന്യമായി ഉപയോഗിക്കാം

Posted on: March 25, 2020

കൊച്ചി : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ടിസിഎസ് ഇയോണ്‍ ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെങ്ങുമുള്ള സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സൗജന്യമായി ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം ഉപയോഗിക്കാന്‍ അവസരം നല്കുന്നു. ടിസിഎസ് ഇയോണ്‍ റിമോട്ട് ഡിജിറ്റല്‍ ലേണിംഗിനായി രൂപപ്പെടുത്തിയിരിക്കുന്ന വിര്‍ച്വല്‍ എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം. സുരക്ഷിതമായി വിര്‍ച്വല്‍ ലോകത്ത് ക്ലാസ്‌റൂമുകളിലെന്ന പോലെ അധ്യയനം നടത്താന്‍ ഡിജിറ്റല്‍ ഗ്ലാസ് റൂമുകള്‍ ഉപയോഗിക്കാം.

വീഡിയോകള്‍, വര്‍ക്ക്ഷീറ്റുകള്‍, അസൈന്‍മെന്റുകള്‍, അസസ്‌മെന്റുകള്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ ഗ്ലാസ് റൂം പ്രയോജനപ്പെടുത്താം. പോള്‍, ഡിബേറ്റ്, ക്വിസ്, സര്‍വെ തുടങ്ങിയ വിവിധ രീതികള്‍ ഉപയോഗിക്കാന്‍ ഇതില്‍ സൗകര്യമുണ്ട്. കൂടാതെ ലൈവ് ക്ലാസ്‌റൂം സൗകര്യവുമുണ്ട്.

ചെറുതും വലുതുമായ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏതു ഭാഷയില്‍ അദ്ധ്യയനം നടത്തുന്നവര്‍ക്കും ഏത് ബോര്‍ഡിലും യൂണിവേഴ്‌സിറ്റിയിലും അഫിലിയേഷന്‍ നേടിയവര്‍ക്കും ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ഗ്ലാസ് റൂം ഉപയോഗിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും ഇതൊടൊപ്പമുള്ള ലിങ്ക് ഉപയോഗിക്കുക – https://learning.tcsionhub.in/hub/glass-room