മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആര്‍ട്ടിസ്ട്രി ആഭരണ പ്രദര്‍ശനം

Posted on: December 6, 2019

കൊച്ചി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കൊച്ചി ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ബ്രാന്റഡ് ജൂവലറി ഷോ ആരംഭിച്ചു. പോയ കാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന അപൂര്‍വ ആഭരണങ്ങളുടെ പ്രദര്‍ശനവും ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ നവീനമായ ആഭരണങ്ങളുടെ വില്‍പനയുമാണ് ആര്‍ട്ടിസ്ട്രി ജൂവലറി ഷോയിലുള്ളത്.

നൂറ്റാണുകളായി പല രാജകുടുംബങ്ങളും അവരുടെ പൈതൃക സ്വത്തായി സംരക്ഷിച്ചുപോരുന്ന അമൂല്യമായ ആഭരണങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. സ്വര്‍ണത്തില്‍ പണിത കിരീടവും വാഹന രൂപങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. രാജകുടുംബങ്ങളിലെ സ്ത്രീകള്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൊണ്ട് അലങ്കരിച്ച ആമാടപ്പെട്ടി. കുങ്കുമച്ചെപ്പ്, തളികകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജൂവലറി കളക്ഷന്‍സ്, ഇര അണ്‍കട്ട് ഡയമണ്ട് കളക്ഷന്‍സ്, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് കളക്ഷന്‍സ്, എത്ത്‌നിക്‌സ് ഹാന്‍ഡ് ക്രാഫ്റ്റഡ് കളക്ഷന്‍സ്, പ്രെഷ്യ ജെം ജൂവലറി കളക്ഷന്‍സ്, സ്റ്റാര്‍ലെറ്റ് കിഡ്‌സ് എന്നിവയിലെ പ്രത്യേകണ തിരഞ്ഞെടുത്ത ആഭരണങ്ങള്‍ ആര്‍ട്ടിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയമണ്ടുകള്‍ക്കുവേണ്ടി തയ്യാറാക്കിയ ഡാര്‍ക്ക് റൂം എന്‍ക്ലോഷര്‍ ആണ് ആര്‍ട്ടിസ്ട്രിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. പ്രദര്‍ഷനം 15 ന് സമാപിക്കും.