May 2024
കൊച്ചി കപ്പല്‍ശാല കുട്ടികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Posted on: October 4, 2019
കൊച്ചി: സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ‘ബിന്‍ ഇറ്റ് ഇന്ത്യ’യുമായി സഹകരിച്ച് കൊച്ചി കപ്പല്‍ശാല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി കപ്പല്‍ശാല റിക്രിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘സ്വഛതാ ഹി സേവ’ പരിപാടിയില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് കുട്ടികളിലെ ആത്മ വിശ്വാസം, ശുചിത്വ ശീലം എന്നിവയെക്കുറിച്ച് സംസാരിച്ചു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിക പങ്കെടുത്ത ചടങ്ങില്‍ മുതുകാട് കുട്ടികള്‍ക്കായി പ്ലാസ്റ്റിക്ക് വിരുദ്ധ പ്രതിജ്ഞ ചൊല്ലൊകൊടുത്തു.
മാജിക്ക് അവതരണവും നടന്നു. കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ വി.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിന്‍ ഇറ്റ് ഇന്ത്യ പ്രതിനിധികളായ ദിയ മാത്യു, രൂപ ജോര്‍ജ്, കൊച്ചി കപ്പല്‍ശാല ഡെപ്യൂട്ടി ജനറല്‍ മാനേജറും ചീഫ് വെല്‍ഫയര്‍ ഓഫീസറുമായ എ.കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
TAGS: Cochin Shipyard |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി