മിനി ട്രൈ കളര്‍ കാന്‍വാസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാപ്പുമായി ലിംകാ ഓഫ് റിക്കാര്‍ഡ്‌സില്‍ പ്രവേശിക്കുവാന്‍ ഫെവിക്രില്‍

Posted on: August 12, 2019

മുംബൈ: പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ബ്രാന്‍ഡ് ആയ ഫെവിക്രില്‍, മിനി ട്രൈ കളര്‍ കാന്‍വാസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാപ്പ് വരച്ച് ലിംകാ ഓഫ് റിക്കാര്‍ഡ്‌സില്‍ പ്രവേശിക്കുവാന്‍ ശ്രമം തുടങ്ങി.

എല്ലാവരേയും കല പരിശീലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഓള്‍ കാന്‍ ആര്‍ട്ട്’ എന്ന പദ്ധതിയുടെ പ്രചാരണാര്‍ത്ഥമാണ് ത്രിവര്‍ണ മാപ്പ് വരയ്ക്കുന്നത്

നവി മുംബൈയിലെ സീവുഡ്‌സ് ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ കാന്‍വാസില്‍ തയാറാക്കിയിട്ടുള്ള മാപ്പ് അനാച്ഛാദനം ചെയ്തു. ഈ കാന്‍വാസിന് 25 അടി നീളവും 25 അടി വീതിയുമാണുള്ളത്. തൊണ്ണൂറ്റിയേഴ് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍, മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍, 68 കമ്പനി ജീവനക്കാര്‍ എന്നിവര്‍ ഒന്നു ചേര്‍ന്നാണ് ഫെവിക്രില്‍ അക്രൈലിക് നിറങ്ങള്‍ ഉപയോഗിച്ച് ഈ മാപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് കണ്‍സ്യൂമര്‍ പ്രോഡ്ക്ട്‌സ് സിഇഒ ശാന്താനു ഭഞ്ജ അറിയിച്ചു.

ഈ കലാ സൃഷ്ടി സെന്‍ട്രല്‍ മാളില്‍ ആഗസ്റ്റ് 18 വരെ പ്രദര്‍ശിപ്പിക്കും.

TAGS: Fevicryl |