രണ്ട് ദിവസത്തെ പ്രൈം ഡേ ഒരുക്കി ആമസോൺ

Posted on: June 26, 2019

ബംഗലുരു :  ആമസോണ്‍  പ്രൈം വരിക്കാര്‍ക്കായി ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നു.  ജൂലൈ പതിനഞ്ചാം തീയതി അര്‍ദ്ധരാത്രി മുതല്‍ പ്രൈം ഡേ ആരംഭിക്കും. ഇത്തവണ പ്രൈം ഡേ 48 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും . പ്രൈം അംഗങ്ങള്‍ക്കായി രണ്ടുദിവസം മുഴുവനായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ലഭിക്കും. ഏറ്റവും കുറഞ്ഞ വിലയ്ക്ക് മികച്ച ഉത്പന്നങ്ങള്‍ ആയിരിക്കും ഈ രണ്ടു ദിവസം പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കുക. ആയിരം പുതിയ ഉത്പന്നങ്ങളും ഈ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ പുറത്തിറക്കും. വിനോദ മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങള്‍ ആണ് പ്രൈം വരിക്കാരെ കാത്തിരിക്കുന്നത്.

മാസം 629 രൂപ നല്‍കി പ്രൈം അംഗത്വമെടുക്കാം. ഇതുവഴി വളരെ എളുപ്പത്തിലും സൗജന്യവുമായ ഡെലിവറി, അണ്‍ലിമിറ്റഡ് വീഡിയോ, പരസ്യം ഇല്ലാത്ത സംഗീതം, എന്നിവ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് ഇതുവരെയില്ലാത്ത ഏറ്റവും മികച്ച ഓഫറുകളാണ് ഈവര്‍ഷം നല്‍കുന്നതെന്ന് ആമസോണ്‍ കണ്‍ട്രി മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. രണ്ടു ദിവസത്തെ ആമസോണ്‍ പ്രൈം ഡേയില്‍ ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

TAGS: Amazon |