കേരള ബ്ലാസ്റ്റേഴ്‌സിന് ബജാജ് അലയൻസ് സ്‌പോൺസർഷിപ്പ്

Posted on: October 30, 2014

Bajaj-Allianz-Logo-bigഇന്ത്യൻ സൂപ്പർ ലീഗിലെ കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബിന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിന്റെ സ്‌പോൺസർഷിപ്പ്. സച്ചിൻ ടെൻഡുൽക്കറിന്റെയും പ്രസാദ് വി പൊട്‌ലൂരിയുടെയും ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രാരംഭ സീസണിൽത്തന്നെ പിന്തുണയേകാൻ കഴിയുന്നത് ഏറ്റവും ആവേശജനകമാണെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എം ഡിയും സി ഇ ഒയുമായ അനുജ് അഗർവാൾ പറഞ്ഞു.

ഈ സീസണിലുടനീളം സ്‌പോൺസർഷിപ്പിനു കരാറായിട്ടുണ്ട്. സ്‌ക്വാഡ് നമ്പറിനു താഴെ ബജാജ് അലയൻസ് ബ്രാൻഡ് നാമം ആലേഖനം ചെയ്ത ജഴ്‌സിയണിഞ്ഞാകും കേരള ബ്ലാസ്റ്റേഴ്‌സ് അംഗങ്ങൾ കളിക്കുന്നത്.

ഡേവിഡ് ബെഞ്ചമിൻ ജെയിംസ്, മെഹ്ത്താബ് ഹുസൈൻ, മൈക്കിൾ ചോപ്ര, ഹ്യൂം തുടങ്ങിയ പ്രഗത്ഭ താരങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ഫുട്‌ബോൾ പ്രേമികളുടെ മനസിൽ സ്ഥാനമുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനാകുമെന്ന ഉറച്ച പ്രതീക്ഷയാണ് ബജാജ് അലയൻസിനുള്ളത്.