അമൃത വിശ്വവിദ്യാപീഠത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു

Posted on: December 6, 2018

കൊച്ചി : അമൃത വിശ്വവിദ്യാപാഠത്തിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ബി ടെക് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 2019 ഏപ്രില്‍ 22 മുതല്‍ 26 വരെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് www.amrita.edu/admissions/btech-2019 എന്ന സൈറ്റ് ലോഗിന്‍ ചെയ്യാവുന്നതാണ്.

2019 മെയ് മാസത്തില്‍ നടക്കേണ്ട കൗണ്‍സിലിംഗിന്റെ സമയവും തിയതിയും സെന്ററും ഇമെയില്‍ വഴി വിജയികളായ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നതായിരിക്കും. കൂടാതെ വിജയികളായവരുടെ കൗണ്‍സിലിംഗ് തിയതിയും വിശദാംശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.

ജൂലൈ1 ,1998 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം വിദ്യാര്‍ത്ഥികള്‍. മാത്തമാറ്റിക്‌സില്‍ 60% വും ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങളില്‍ 55%വും മാര്‍ക്ക് ഉണ്ടായിരിക്കണം. AEEE 2019 and JEE Mains 2019 ലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടാകും. അമൃതപുരി, കേരളം, ബംഗലുരു, അമരാവതി, ആന്ധ്രാപ്രദേശ്, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകളുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്
Call at 1800 425 90009 [Toll Free]
Email: [email protected]