രജനീകാന്ത് ചിത്രമായ 2.0 യുമായി ഹോണ്ട സഹകരിക്കുന്നു

Posted on: November 29, 2018

ചെന്നൈ : സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രീ ഡി സിനിമയായ 2.O യുമായി ഹോണ്ട 2വീലേഴ്‌സ് സഹകരിക്കുന്നു. സിനിമയില്‍ ഹോണ്ടയുടെ ബ്രാന്റ് അംബാസഡറായ അക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അക്ഷയ് കുമാറിന്റെ ഓട്ടോഗ്രാഫോടുകൂടി എക് – ബ്ലേഡ് മോട്ടോര്‍സൈക്കിളുകള്‍ ഹോണ്ട ടച്ച് പോയിന്റുകളിലൂടെ 2.0 ചിത്രത്തിന്റെ ആരാധകര്‍ക്ക് സ്വന്തമാക്കാം

സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ 2.0 സിനിമയും ഹോണ്ടയും തമ്മില്‍ സാദൃശ്യങ്ങളുണ്ടെന്നും അക്ഷയ് കുമാറിന്റെ ഓട്ടോഗ്രാഫുള്ള  ഹോണ്ടയുടെ എക്‌സ് ബ്ലേഡില്‍ സിനിമ കാണാന്‍ എത്തുന്നതിനുള്ള അവസരമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നതെന്നും ഹോണ്ടമോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: 2.O Film | Honda |