May 2024
ശരത്കാല കളക്ഷനുമായി ഡിക്നി
Posted on: September 30, 2014
ലൈഫ്സ്റ്റൈൽ ബ്രാന്റായ ഡിക്നി (DKNY) ന്യൂയോർക്ക് നഗരത്തിന്റെ സ്റ്റൈലും പ്രചോദനവും ഉൾക്കൊണ്ട് പുതിയ ശരത്കാല കളക്ഷൻ പുറത്തിറക്കി. തിളക്കമേറിയ ക്രോമ ഫിനിഷും സിൽവർ, റോസ്, ഗോൾഡ് ടോണുകളിലുള്ള സ്റ്റൈൻലസ് സ്റ്റീൽ കേസും ഇതിനു മികച്ച ആകർഷണം നൽകുന്നു.
ക്രോക്കോ ലെതർ സ്ട്രാപ്പും സ്റ്റെർലിങ്ങ് സിൽവർ നിറമുള്ള സ്റ്റൈൻലസ് സ്റ്റീൽ കേസുമാണ് എൻ .വൈ 2241 (NY2241) മോഡലിനുള്ളത്. കറുത്ത ഡയൽ ആണ് ഈ മോഡലിന്റെ പ്രധാന ആകർഷണം.
എൻ വൈ 2244 (NY2244) മോഡലിന് ഗോൾഡ് ടോൺ കാലുകളാണുള്ളത്. കറുത്ത ലെതർ സ്ട്രാപ്പും സ്വർണ്ണ നിറമുള്ള കേസുമാണ് ഇതിന്റെ പ്രത്യേകത.
റോസ് ഗോൾഡ് ഡയലും കാലുകളും സ്റ്റൈൻലസ് സ്റ്റീൽ കേസുമുള്ള എൻ വൈ 2245 (NY2245) മോഡലാണ് ശരത്കാല ശേഖരത്തിൽ ഏറ്റവും അകർഷകമായത്.
വാച്ച് സ്റ്റെഷൻ ഇന്റ്റർനാഷണൽ സ്റ്റോർ (WSI) ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ്സ്റ്റൈൽ, ഹീലിയോസ്, എത്തോസ്, ജസ്റ്റ് ഇൻ വോഗ് സ്റ്റോറുകൾ തുടങ്ങി രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലെല്ലാം ഡിക്നി (DKNY) സ്റ്റാൻഹോപ്സ്് വാച്ചുകൾ ലഭ്യമാണ്. 7,795 രൂപ മുതലാണ് വില.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു