ലിമിറ്റഡ് എഡിഷൻ കളക്ഷനുമായി ഫോസിൽ

Posted on: August 18, 2014

Fossil-FS4922-B

മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷൻ വാച്ചുകൾ ഫോസിൽ അവതരിപ്പിച്ചു.

രണ്ട് കാലുകളുള്ള, സ്‌റ്റൈൻലസ് സ്റ്റീൽ കെയ്‌സിൽ സിൽവർ ടോൺ ഫിനിഷുള്ള എഫ്.എസ് 4922 (FS 4922) മോഡലിന് ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള നൈലോൺ സ്ട്രാപ്പുകളാണുള്ളത്. വെളുത്ത ഡയലിൽ ബോൾഡ് നേവി ബ്ലൂ, റെഡ് ഗ്രാഫിക്‌സിൽ മഞ്ഞ നിറത്തിൽ 54 എന്ന് സ്ഫടികത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

എഫ്.എസ് 4923 (FS 4923) മോഡലിന് ബ്രഷ്ഡ് സിൽവർ ടോൺ ഫിനിഷിലുള്ള സ്‌റ്റൈൻലസ് സ്റ്റീൽ കെയ്‌സാണുള്ളത്. ബ്രൗൺ നിറത്തിലുള്ള ലെതർ സ്ട്രാപ്പിൽ ക്രീം നിറത്തിലുള്ള സ്റ്റിച്ചിംഗ് ആകർഷണീയത നൽകുന്നു. മുട്ടയുടെ ആകൃതിയിലുള്ള വെളുത്ത ഡയലിൽ മഞ്ഞ ഗ്രാഫിക്‌സുള്ള ഏറോപ്ലെയിൻ സെക്കൻഡ്‌സ് ഡിസ്‌ക്കുമുണ്ട്.

എഫ്.എസ് 4924 (FS 4924) ന് മൂന്ന് കാലുകളുണ്ട്. ബ്രഷ്ഡ് സിൽവർ ടോൺ സ്‌റ്റൈൻലസ് സ്റ്റീൽ കെയ്‌സും ഹരിത വർണ്ണമുള്ള ഒറിജിനൽ ലെതർ സ്ട്രാപ്പും ബക്കിൾ ക്ലാസ്പ്പും ഇതിനെ കൂടുതൽ ആകർഷമാക്കുന്നു.

TAGS: Fossil | Watches |