സാംസംഗ് സൂപ്പർ അൾട്രാ എച്ച്ഡി ടിവി

Posted on: February 28, 2016

Samsung-Super-Ultra-HD-TV-B

കൊച്ചി : സാംസംഗ് ഇലക്ട്രോണക്‌സിന്റെ ഏറ്റവും പുതിയ സൂപ്പർ അൾട്രാ ഹൈ ഡെഫിനിഷൻ ടിവി വിപണിയിലെത്തി. സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ ഫോറത്തിലാണ് പുതിയ ശ്രേണിയിലുള്ള ടിവികൾ അവതരിപ്പിച്ചത്.

അതുല്യമായ ദൃശ്യ മികവ് വാഗ്ദാനം ചെയ്യുന്ന സാംസംഗ് സൂപ്പർ അൾട്രാ എച്ച്ഡി ടിവിയിൽ ക്വാണ്ടം ഡോട്ട് ഡിസ്‌പ്ലേ സാങ്കേതികതയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ നൂതനമായ അൾട്രാ ബ്ലാക്ക് ടെക്‌നോളജി, കുറഞ്ഞ ഗ്ലെയറും മികച്ച ദൃശ്യ ഗുണനിലവാരവും ഉറപ്പുനൽക്കുന്നു.

ടൈസൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസംഗിന്റെ പുതിയ 2016 മോഡൽ സൂപ്പർ അൾട്രാ ഹൈ ഡെഫിനിഷൻ ടിവി ലോകത്തിലെ തന്നെ ആദ്യത്തെ ബെസൽ- ലെസ് കേർവ്ഡ് ടിവിയാണ്.