മൾട്ടിജെറ്റ് പ്ലസ് ടെക്‌നോളജിയുള്ള എസി ശ്രേണിയുമായി സാംസംഗ്

Posted on: February 14, 2016

Samsung-Multijet-Plus-Techn

കൊച്ചി : വളരെ കുറഞ്ഞ വൈദ്യുതി ചെലവിൽ പ്രവർത്തിക്കുന്ന ഡുറാഫിൻ മൾട്ടി ജെറ്റ് പ്ലസ് ടെക്‌നോളജി ഉപയോഗിക്കുന്ന പുതിയ എയർ കണ്ടീഷണർ ശ്രേണി സാംസംഗ് ഇലക്‌ട്രോണിക്‌സ് വിപണിയിലെത്തിച്ചു. തുരുമ്പെടുക്കുന്നത് തടയുന്ന ഡുറാഫിൻ ഔട്ട്‌ഡോർ യൂണിറ്റുകൾ പുറത്തെ താപനിലയിൽ 58 ഡിഗ്രി സെൽഷ്യസ് വരെ മികച്ച കൂളിംഗ് ഉറപ്പുനൽകുന്നു. ഇൻബിൽറ്റ് സ്‌റ്റെബിലൈസറുകളുമായാണ് ഈ റേഞ്ച് എസികൾ എത്തുന്നത്. 146 വോൾട്ട് മുതൽ 290 വോൾട്ട് വരെയുള്ള ഊർജ്ജ വ്യതിയാനങ്ങൾ ഈ എസിക്ക് നിഷ്പ്രയാസം താങ്ങാനാകും.

സാധാരണ എസികളെക്കാൾ 68 % കുറവ് വൈദ്യുതി മതി ഈ പുതിയ എസിയ്ക്ക് പ്രവർത്തിക്കാൻ. ഇവയിൽ ഉപയോഗിച്ചിരിക്കുന്ന ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസർ സാധാരണ എസികളെക്കാൾ 43 % വേഗത്തിൽ മുറിയുടെ ഉൾഭാഗം തണുപ്പിക്കുന്നു.