ആസ്റ്റർ സേഫ്‌റോഡ്‌സിനൊപ്പം ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും

Posted on: February 3, 2016

Aster-Safe-Roads-Big-a

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ റോഡ് സുരക്ഷയ്ക്കായി ആസ്റ്റർ സേഫ്‌റോഡ്‌സ് എന്ന പ്രചാരണപരിപാടി ആവിഷ്‌കരിച്ചു. റോഡ് സുരക്ഷാനിയമങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ, റോഡിലെ അടയാളങ്ങൾ, പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പ്രചാരണപരിപാടികൾക്കാണ് ഡൽഹിയിൽ തുടക്കം കുറിക്കുന്നത്. രണ്ടാഴ്ചത്തെ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഡൽഹിയിലെ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് സച്ചിൻ ടെൻഡുൽക്കർ പ്രതിജ്ഞ ചൊല്ലികൊടുക്കും.

ഇന്ത്യയിൽ ഓരോ വർഷവും അഞ്ചുലക്ഷം അപകടങ്ങളിലായി 1.4 ലക്ഷം പേരുടെ ജീവൻ നഷ്ടപ്പെടുകയും മൂന്നു ലക്ഷം പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മാത്രം 2015-ൽ 1500 അപകടമരണങ്ങളാണുണ്ടായത്. ഈ മരണങ്ങളെല്ലാം അശ്രദ്ധ മൂലമോ യന്ത്രങ്ങളുടെ തകരാർ മൂലമോ ആണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.