ഇരുപതു ദിവസത്തെ ഓഫറുകളുമായി സാംസംഗ്

Posted on: December 13, 2015

Samsung-20-days-offer-Big

കൊച്ചി : സാംസംഗിന്റെ മേക്ക് ഫോർ ഇന്ത്യ പദ്ധതി ഇന്ത്യയിൽ വിജയകരമായി 20 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സാംസംഗ് ഇലക്‌ട്രോണിക്‌സ് 20 ദിവസം നീണ്ടു നിൽക്കുന്ന സ്‌പെഷ്യൽ ഓഫറുകൾ അവതരിപ്പിച്ചു. ഡിസംബർ 11 മുതൽ 30 വരെയാണ് സാംസംഗിന്റെ എല്ലാ ബ്രാൻഡഡ് സ്റ്റോറുകളിലും ഈ ഓഫറുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.

ഈ ഓഫറിന്റെ ഭാഗമായി സാംസംഗിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉത്പന്നങ്ങൾക്കും 20 ഈസി ഇഎംഐ ഓപ്ഷനും കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ഒരു വർഷത്തേക്ക് വൺ ടൈം സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, ടിവി, എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ എന്നിവ മാറ്റി വാങ്ങുമ്പോൾ 20 ശതമാനം വരെ കാഷ്ബാക്കും ലഭിക്കുന്നു. മൈ ഗ്യാലക്‌സി ആപ്ലിക്കേഷനിൽ ആകർഷകമായ ഇരുപതിലധികം ഓഫറുകൾ, തെരഞ്ഞെടുക്കപ്പെട്ട മൊബൈലുകൾക്കും കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്് ഉത്പന്നങ്ങൾക്കും എക്‌സ്റ്റെൻഡഡ്് വാറണ്ടിയിൽ 20 ശതമാനം കിഴിവും ഈ ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ സാംസംഗ് ബ്രാൻഡഡ് സ്റ്റോറുകളിൽ ഉത്പന്നങ്ങൾക്ക് സൗജന്യ ഇൻഷ്വറൻസും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം വരെ കാഷ്ബാക്കും ഓഫറിന്റെ ഭാഗമായി സാംസംഗ് നൽകുന്നുണ്ട്. ഈ ഓഫറുകൾക്കു പുറമെ ടിവിയും മറ്റു വീട്ടുപകരണങ്ങളും വാങ്ങുന്ന ഉപയോക്താക്കൾക്ക് സാംസംഗ് സ്മാർട്ട്ക്ലബ് ലോയൽട്ടി പോയിന്റുകളും ലഭിക്കും.