May 2024
പാനസോണിക് പി 50 ഐഡൾ, പി 65 ഫ്ളാഷ് സ്മാർട്ട് ഫോണുകൾ
Posted on: October 15, 2015
കൊച്ചി : പാനസോണിക് താങ്ങാനാവുന്ന വിലയ്ക്ക് രണ്ട് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു. 6790 രൂപയും 8290 രൂപയും വിലയുള്ള പി 50 ഐഡൾ, പി 65 ഫ്ളാഷ് എന്നീ സ്മാർട്ട് ഫോണുകളാണ് പാനസോണിക് അവതരിപ്പിച്ചത്. കൂടുതൽ സൂക്ഷ്മതയേറിയ ഐ.പി.എസ്. എച്ച്ഡി ഡിസ്പ്ലേ, ഇരട്ട ക്യാമറ, മെഗാ ബാറ്ററി ശേഷി തുടങ്ങിയ സവിശേഷതകളുമായാണ് പി 50, പി 65 മോഡലുകൾ എത്തുന്നത്.
ഇന്ത്യൻ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പ്രധാന സവിശേഷതകളാണിവ എന്നതും ശ്രദ്ധേയമാണ്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 5.1 ലോലി പോപ്പ് ഓപ്പറേറ്റിംഗ് സംവിധാനവും 1.3 ജിഎച്ച് സെഡ് ക്വാഡ് കോ പ്രോസസറും ഇരു മോഡലുകളിലുമുണ്ട്. 1 ജിബി റാം, എട്ട് ജിബി എക്സ്റ്റേണൽ മെമ്മറി, മൈക്രോ എസ്ഡി യോടു കൂടി 32 ജിബി വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. 8 എം.പി. മെയിൻ ക്യാമറ, എൽ.ഇ.ഡി. ഫ്ളാഷ്, 720 എച്ച്.ഡി. റെക്കോർഡിങ് 2 എം.പി. ഫ്രണ്ട് ഫെയ്സിംഗ് ലെൻസ് എന്നിവയടക്കം ഒട്ടനവധി മറ്റു സവിശേഷതകളും ഇവയ്ക്കുണ്ട്.
പാനസോണിക്കിന്റേതായി മുപ്പതോളം സ്മാർട്ട് ഫോണുകളാണ് ഉപഭോക്താക്കൾക്കായുള്ളതെന്ന് പാനസോണിക് ഇന്ത്യയുടെ മൊബിലിറ്റി ഡിവിഷൻ ബിസിനസ് മേധാവി പങ്കജ് റാണ ചൂണ്ടിക്കാട്ടി.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍