പി 55 നോവോ

Posted on: July 6, 2015

Panasonic-P55-Novo-Big

കൊച്ചി : പാനസോണിക് ഇന്ത്യ ഒക്ടാകോർ പ്രോസസറുള്ള പി55 നോവോ സ്മാർട്ട് ഫോൺ പുറത്തിറക്കി. 5.3 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, 1 ജി ബി റാം. 8 ജി ബി ഇന്റേണൽ മെമ്മറി എന്നിവയോടൊപ്പം 32 ജി ബി വരെ എക്‌സ്പാൻഡബിൾ മെമ്മറി. ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം. 2500 എംഎഎച്ച് ബാറ്ററി. വൈഫൈ, 4.0 ബ്ലൂടൂത്ത്, ജിപിഎസ്.

ഐ ആർ ബ്ലാസ്റ്ററിന്റെ സഹായത്തോടെ ഹാൻഡ്‌സെറ്റിന് ഐആർ അധിഷ്ഠിത ടിവി, സെറ്റ് ടോപ്പ് ബോക്‌സ്, എസി തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങൾക്കു നിർദ്ദേശങ്ങൾ കൈമാറാൻ സാധിക്കും. പീൽ സ്മാർട്ട് റിമോട്ട് ആപ്പ് വഴി സ്മാർട്ട് ഫോണിനെ യൂണിവേഴ്‌സൽ ഹോം കൺട്രോൾ ആയി ഉപയോഗിക്കുവാൻ സഹായിക്കും.

ട്രിപ്പിൾ എൽഇഡി ഫ്‌ലാഷോടു കൂടിയ 13 മെഗാപിക്‌സൽ റിയർ ക്യാമറയും, 5 എംപി ഫ്രണ്ട് ക്യാമറയും ഉള്ളതിനാൽ വളരെ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും സെൽഫികളും എടുക്കുവാൻ സാധിക്കും. ആംഗ്യഭാഷ, സ്മാർട്ട് സൈ്വപ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ്‌വേർ സംവിധാനങ്ങളുമുണ്ട്. വില 9,290 രൂപ.