യൂറോസ്റ്റാർ രണ്ട് പുതിയ ഉത്പന്നങ്ങൾ ജിടെക്‌സിൽ അവതരിപ്പിച്ചു

Posted on: October 9, 2015

ദുബായ് : യൂറോസ്റ്റാർ ഗ്രൂപ്പ് നൂതനമായ രണ്ട് ഉത്പന്നങ്ങൾ ജിടെക്‌സ് ഷോപ്പർ 2015 ൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റമുള്ള 4ജി ടാബ്‌ലറ്റും ഏഷ്യനെറ്റ് മലയാളം ടിവി ടാബ്‌ലറ്റുമാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള ഉത്പന്നങ്ങൾ.

Eurostar-E-Pad-Edge-ET7184G

4ജി ഡ്യുവൽസിം ടാബ്‌ലറ്റാണ് ഇ-പാഡ് എഡ്ജ് (ഇടി7184ജിക്യു-ബി15). മെമ്മറി 8 ജിബി. 1 ജിബി റാം. 7 ഇഞ്ച് സ്‌ക്രീൻ. ഹൈഡെഫനിഷൻ ഐപിഎസ് പാനൽ. 5 മെഗാപിക്‌സൽ റിയർ ക്യാമറ. 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 2800 എംഎഎച്ച് ബാറ്ററി 180-200 മിനിട്ട് ടോക്ക് ടൈം നൽകും. വില 499 ദിർഹംസ്. ജിടെക്‌സിൽ നിന്നു വാങ്ങുന്നവർക്ക് 100 ദിർഹംസിന്റെ ഗിഫ്റ്റ് വൗച്ചർ പ്രാരംഭ സമ്മാനമായി ലഭിക്കും.

Eurostar-E-Pad-Genie-Super-

യൂറോ സ്റ്റാറിന്റെ ഇ-പാഡ് ശ്രേണിയിലെ മറ്റൊരു ഉത്പന്നമാണ് ഏഷ്യാനെറ്റ് മലയാളം ടിവി ടാബ്‌ലറ്റ്. 7 ഇഞ്ച് എച്ച്ഡി സ്‌ക്രീൻ. 8 ജിബി റോം. 3 ജി കണക്ടിവിറ്റി. 3000 എംഎഎച്ച് ബാറ്ററി. ഏഷ്യാനെറ്റ് മൊബൈൽ ടിവി ആപ്പ് പ്രീലോഡഡ് ആണ്. കൂടാതെ 20 മലയാളം ടിവി ചാനലുകളും റേഡിയോ ചാനലുകളും ആസ്വാദിക്കാം. ജിടെക്‌സ് സ്‌പെഷൽ പ്രൈസ് 299 ദിർഹംസ്. ജിടെക്‌സിൽ നിന്നു വാങ്ങുന്നവർക്ക് 50 ദിർഹംസിന്റെ ഡിസ്‌ക്കൗണ്ട് വൗച്ചർ ലഭിക്കും. ഈ വൗച്ചർ ലുലു, നെസ്റ്റോ, പ്ലഗ്ഇൻ, ഷാരാഫ് ഡിജി എന്നിവിടങ്ങളിൽ റെഡീം ചെയ്യാം.