ഗിയർ വിആറിന്റെ ആദ്യ കൺസ്യൂമർ പതിപ്പുമായി സാംസംഗ്

Posted on: September 29, 2015

Samsung-Gear-VR-Big

കൊച്ചി : ഇലക്ട്രോണിക് വിയറബിൾ ഉപകരണ വിഭാഗത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു സാംസംഗ് ഇലക്ട്രോണിക്‌സ് ആദ്യത്തെ ഗിയർ വി ആർ പുറത്തിറക്കി. വിർച്വൽ റിയാലിറ്റി ആശയത്തെ പുനരാഖ്യനം ചെയ്ത് സാംസംഗ് – ഒക്കുലസ് സഖ്യമാണ് ഗിയർ വിആർ വിപണിയിലെത്തിക്കുന്നത്.

സാംസംഗിന്റെ ഗാലക്‌സി സ്മാർട്ട് ഫോണുകളോടൊപ്പം യോജിച്ചു പ്രവർത്തിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഗാലക്‌സി നോട്ട്5, ഗാലക്‌സി എസ്6 എഡ്ജ് പ്ലസ്, എസ്6, എസ്6 എഡ്ജ് എന്നീ സ്മാർട്ട്‌ഫോണുകളുടെ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ മികച്ച വിർച്വൽ റിയാലിറ്റി അനുഭവം ഗിയർ വിആർ ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യും.

ആദ്യം വിപണിയിലെത്തിയ ഗിയർ വിആർ ഇന്നോവേറ്റർ പതിപ്പിനേക്കാളും 22 ശതമാനം ഭാരം കുറവാണ് സാംസംഗ് ഗിയർ വിആറിന്. സൗകര്യപ്രദമായി ധരിക്കുവാൻ പുതിയ ഫോം കുഷ്യനിംഗ് സംവിധാനത്തോടെ കൂടി വിപണിയിലെത്തുന്ന ഗിയർ വിആറിൽ മെച്ചപ്പെടുത്തിയ ടച്ച് പാഡും മികച്ച നിയന്ത്രണ സംവിധാനങ്ങളും ഉണ്ട്. 99 ഡോളർ വില വരുന്ന സാംസംഗ് ഗിയർ വിആർ ഫ്രോസ്റ്റ് വൈറ്റ് നിറത്തിൽ വിപണിയിൽ ലഭ്യമാണ്.