ലുലു ഓണച്ചമയം : അഞ്ച് പേർക്ക് കാർ സമ്മാനം

Posted on: September 10, 2015
ലുലു ഓണച്ചമയം നറുക്കെടുപ്പ് ഇ. വി. എം. നിസാൻ ജനറൽ മാനേജർ സാം മാത്യു നിർവഹിക്കുന്നു. ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജർ ഷെരീഫ് സെയ്തു, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിങ്ങ് മാനേജർ ദാസ് ദാമോദരൻ എന്നിവർ സമീപം.

കൊച്ചി : ലുലു ഓണച്ചമയം ഓഫറിൽ ബമ്പർ സമ്മാനം നേടിയ 5 വിജയികളെ നറൂക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഓണത്തോടനുബന്ധിച്ചാണ് ലുലു ഓണച്ചമയം ഓഫർ പ്രഖ്യാപിച്ചത്. ഭാഗ്യശാലികളായ അഞ്ച് പേർക്ക് ഡാറ്റ്‌സൺ കാറുകളാണ് സമ്മാനം.

ജീസ് മോൻ (തിരുവനന്തപുരം), രാജേഷ് കെ.സി. (തൃശൂർ), ജോണി മാനുവൽ, ജയകൃഷ്ണൻ മേനോൻ, അനിൽ കലാം (മൂവരും എറണാകുളം) എന്നിവരാണ് വിജയികൾ. ലുലുമാളിൽ നടന്ന ചടങ്ങിൽ ഇ. വി. എം. നിസാൻ ജനറൽ മാനേജർ സാം മാത്യു, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിങ്ങ് മാനേജർ ദാസ് ദാമോദരൻ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജർ ഷെരീഫ് സെയ്തു, ലുലു സെലിബ്രേറ്റ് മാനേജർ ബഷീർ മുഹമ്മദ് എന്നിവർ നറുക്കെടുപ്പ് നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻസ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ 2000 രൂപക്കു മേൽ പർച്ചേസ് ചെയ്തവർക്കാണ് കൂപ്പണുകൾ നൽകിയത്.