അസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ ഓണം ആഘോഷിച്ചു

Posted on: August 30, 2015

Aster-DM-Onam-Celebration-2

ദുബായ് : അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പാരമ്പര്യവേഷമണിഞ്ഞ സ്ത്രീ പുരുഷൻമാരും മഹാബലിയും ഓണസദ്യയും വേറിട്ടൊരനുഭവമായി.

Aster-DM-Onam-2015-Bigമികച്ച വേഷവിധാനത്തിന് സമ്മാനവും നൽകി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാമത്സരങ്ങളും പൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അലിഷാ മൂപ്പൻ, ഡയറക്ടർ ടി. ജെ. വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.