മൈക്രോസോഫ്റ്റ് ഓഫീസ് ഇനി ആൻഡ്രോയ്ഡ് ഫോണുകളിലും

Posted on: July 23, 2015

Microsoft-MS-Office-for-And

കൊച്ചി: മൈക്രോസോഫ്റ്റിന്റെ പുതിയ വേർഡ്, എക്‌സെൽ, പവർ പോയ്ന്റ് ആപ്ലിക്കേഷനുകൾ ഇനി ആൻഡ്രോയ്ഡ് ഫോണുകളിലും ലഭിക്കുന്നു. ആൻഡ്രോയ്ഡ് ടാബ്‌ലെറ്റുകൾക്കുള്ള ഓഫീസ് ആപ്പ് മൈക്രോസോഫ്റ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. എംഎസ് ഓഫീസ് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയ്ഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

നേരത്തെ ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഓഫീസ് ആപ്പിന്റെ പ്രിവ്യൂ വേർഷൻ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഇതിനു ലഭിച്ച നിർദ്ദേശങ്ങളും പ്രതികരണങ്ങളും കൂടി പരിഗണിച്ചാണ് ഓഫീസ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിൽ തന്നെ എഡിറ്റിംഗ് സൗകര്യങ്ങൾ, ഫോണിൽ നിന്നും പ്രസന്റേഷനുകൾ നടത്താനുള്ള സൗകര്യം, വൺഡ്രൈവ്, ഡ്രോപ് ബോക്‌സ് സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അവസരം എന്നിവ ഓഫീസ് ആപ്പിനെ ഏറെ ജനപ്രിയമാക്കും. സാംസംഗ്, സോണി, എൽജി തുടങ്ങി നിരവധി മോഡലുകളിൽ പ്രീലോഡഡ് ആയി എത്തും ഇനി ഓഫീസ് ആപ്പ്.