സ്‌പേസ്ഷിപ്പ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

Posted on: June 22, 2015

Zeb-Spaceship-Speakers-Big

മുംബൈ : സെബ്രോണിക്‌സ് സ്‌പേസ്ഷിപ്പ് (സെബ് ബിടി035) പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ പുറത്തിറക്കി. സ്‌പേസ്ഷിപ്പ് ബ്ലൂടൂത്ത് 4.0 മൾട്ടിമീഡിയ സ്പീക്കറിൽ നിയർഫീൽഡ് കമ്യൂണിക്കേഷൻ സൗകര്യവുമുണ്ട്.

കനം കുറഞ്ഞ ഈ സ്പീക്കർ മൊബൈൽ ഫോണുകൾക്കും ടാബ് ലറ്റുകൾക്കും ഐപോഡിനും അനുയോജ്യമാണ്. 1050 എംഎച്ച് ബാറ്ററിയാണ് സ്‌പേസ്ഷിപ്പ് സ്പീക്കറിനുള്ളത്. വില 1699 രൂപ.