സെബ്രോണിക്‌സ് 2.1 മൾട്ടിമീഡിയ സ്പീക്കർ വിപണിയിൽ

Posted on: June 14, 2015

Zebronics-Speaker-BT4650RUC

മുംബൈ : സെബ്രോണിക്‌സ് ബ്ലൂടൂത്ത് 2.1 മൾട്ടിമീഡിയ സ്പീക്കർ – സെബ് ബിടി 4650 ആർയുസിഎഫ് വിപണിയിൽ അവതരിപ്പിച്ചു. സെബ് ബിടിയിൽ സിനിമയും സംഗീതവും ഗെയിംസും ഉയർന്ന ബാസോടെ ആസ്വദിക്കാൻ കഴിയും. മധ്യനിര ഇടപാടുകാരെ ലക്ഷ്യമിട്ടാണ് മൂല്യവത്തായ 2.1 സ്പീക്കറുകൾ പുറത്തിറക്കിയിട്ടുള്ളതെന്ന് സെബ്രോണിക്‌സ് ഡയറക്ടർ (സെയിൽസ്) പ്രദീപ് ദോഷി പറഞ്ഞു.

ഒരു ജോഡി സാറ്റലൈറ്റ് സ്പീക്കറുകളും ഒരു സബ്‌വൂഫറും ഉൾപ്പെടുന്ന സെറ്റിന്റെ വില 3,199 രൂപയാണ്. പ്രമുഖ റീട്ടെയൽ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലും ലഭ്യമാണ്.