മാപോണി

Posted on: May 15, 2015

Maponi-big

ഓൺലൈൻ വസ്ത്രവ്യാപാരത്തിൽ തരംഗം സൃഷ്ടിക്കുകയാണ് മാപോണി സ്‌റ്റൈൽ റിപ്പബ്ലിക് (www.maaponi.com). കേരളത്തിലെ ഏറ്റവും വലിയ ലേഡീസ് എത്‌നിക് വെയർ കളക്ഷനുമായാണ് മാപോണി ഡോട്ട് കോം വിപണിയിൽ എത്തിയിട്ടുള്ളത്. ലെഹംഗാ, സൽവാർ സ്യൂട്ട്, ദാവണി, സാരീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി വൻ ശേഖരം തന്നെ അവതരിപ്പിക്കുകയാണ് മാപോണി.

ഓർഡർ നൽകിയാൽ കേവലം നാലു മുതൽ ആറു ദിവസത്തിനകം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് മെറ്റീരിയൽ എത്തിക്കാൻ സാധിക്കുമെന്നു മാപോണിയുടെ സാരഥി രേഷ്മ അപ്‌സി ലാൽ വ്യക്തമാക്കി. കാഞ്ചീപുരം സാരി എന്ന പേരിലെത്തുന്നവയിൽ നല്ലൊരു ശതമാനവും യന്ത്ര നിർമിതമാണ്. പലതും ശുദ്ധമായ പട്ടു പോലുമല്ല. കാഞ്ചീപുരം വസ്ത്രസംസ്‌കാരം അന്യംനിന്നു പോകാതിരിക്കാനും വീണ്ടെടുക്കാനും മാപോണി ഡോട്ട് കോം വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

സാധാരണക്കാരനും പ്രാപ്യമാകും വിധം പരിശുദ്ധ പട്ടിൽ തയാറാക്കുന്ന തനത് കാഞ്ചീപുരം സാരികൾ ഈ മാസം തന്നെ ഓൺലൈനിൽ എത്തിക്കാനാണ് മാപോണി ഡോട്ട് കോം ലക്ഷ്യമിടുന്നത്. കൂടാതെ, ചരിത്രത്തിലാദ്യമായി കസ്റ്റമൈസ്ഡ് കാഞ്ചീപുരം സാരികളും വിപണിയിലെത്തുന്നു. മാപോണിയിലൂടെ ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഡിസൈൻ സ്വന്തം ചിത്രവും പേരുമുൾപ്പെടെ ചേർത്തു കാഞ്ചീപുരം സാരികൾ ലഭ്യമാകും. വിൽപ്പനയുടെ ഒരു വിഹിതം ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. സ്വയം പര്യാപ്തത നേടാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും ഓൺലൈൻ പ്രമോട്ടർമാരുടെ ചെറു ഹബുകൾ സ്ഥാപിക്കാനും മാപോണി പദ്ധതി തയാറാക്കിയിട്ടുണ്ട്.

സെമി സ്റ്റിച്ച്ഡ് ഉത്പന്നങ്ങളാണ് മപോണിയുടെ പ്രത്യേകത. പലപ്പോഴും റെഡിമെയ്ഡ് വസ്ത്രങ്ങൾ ബോഡി ഷേപ്പിന് അനുസൃതമായി പെർഫെക്റ്റ് ഫിറ്റ് ആകാറില്ല. ഇത്തരമൊരു തിരിച്ചറിവാണ് സെമി സ്റ്റിച്ച്ഡ് കോൺസെപ്റ്റിലേക്ക് മാപോണിയെ എത്തിച്ചത്. പതിനായിരത്തിൽപ്പരം സന്തുഷ്ട ഉപഭോക്താക്കൾ മാപോണിയുടെ ഗുണനിലവാരത്തെ സാക്ഷ്യപ്പെടുത്തുന്നു.

Maaponi-Big

ഓർഡർ പാർസലായി ലഭിക്കുമ്പോൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുന്ന ഉത്പന്നങ്ങളുടെ നിറത്തിലെ പാറ്റേണിലോ ഡിസൈനിലോ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുന്നുവെങ്കിൽ അവ തിരികെ നൽകാനാവും എന്നതാണ് മാപോണിയുടെ ഏറ്റവും വലിയ പ്രത്യേകത. റിട്ടേൺ ചാർജ് തുടങ്ങി ഒരു വിധത്തിലുള്ള ഒളിഞ്ഞിരിക്കുന്ന കോസ്റ്റും മാപോണി ഉപഭോക്താവിന് മേൽ അടിച്ചേൽപ്പിക്കുന്നില്ല.

മാപോണിയുടെ വിജയം കേരളത്തിലെയും വിദേശത്തെയും സംരംഭകത്വ താത്പര്യമുള്ള കുടുംബിനികൾക്കു വൻ സാധ്യതയാണ് തുറക്കുന്നത്. കമ്പനിയുടെ വിജയ യാത്രയിൽ പങ്കു ചേരാൻ താത്പര്യമുള്ള സ്ത്രീകളെയും കൂടെ ചേർത്ത് വൻ ശൃംഖല തന്നെ ഒരുക്കാനുള്ള തയാറെടുപ്പിലാണ് മാപോണി.